കണ്ണൂരിൽ‍ ബലിതർ‍പ്പണത്തിനെത്തുന്നവർ‍ക്ക് സഹായം നൽ‍കാനായി ഐആർ‍പിസി ഹെൽ‍പ്പ് ഡെസ്‌ക്


കണ്ണൂരിൽ‍ ബലിതർ‍പ്പണത്തിനെത്തുന്നവർ‍ക്ക് സഹായം നൽ‍കാനായി ഐആർ‍പിസി ഹെൽ‍പ്പ് ഡെസ്‌ക് സജ്ജമാക്കി. സൗജന്യ ലഘുഭക്ഷണം, അടിയന്തിര മെഡിക്കൽ‍ സൗകര്യം ഉൾ‍പ്പെടെത്തിയാണ് ഹെൽ‍പ്പ് ഡെസ്‌ക് പ്രവർ‍ത്തിക്കുന്നത്. ഇതിന്റെ ചിത്രവും വീഡിയോയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഫേസ്ബുക്കിൽ‍ പങ്കുവെച്ചു. വിശ്വാസികൾ‍ ഒത്തുകൂടുന്ന ഇടങ്ങളിൽ‍ സദ്ധത സംഘടനകൾ‍ സേവനം നൽ‍കണം എന്ന് കർ‍ക്കടക വാവ് ബലി ധർ‍പ്പണത്തിന്റെ പശ്ചാത്തലത്തിൽ‍ പി ജയരാജൻ‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ‍ കുറിച്ചിരുന്നു. ഇത്തരം ഇടങ്ങൾ‍ ഭീകര മുഖങ്ങൾ‍ മറച്ചുവെക്കാന്‍ സേവനത്തിന്റെ മുഖം മൂടി അണിയുന്നവർ‍ക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നായിരുന്നു പി ജയരാജന്റെ മുന്നറിയിപ്പ്. പിന്നാലെയാണ് കണ്ണൂരിൽ‍ ബലി ധർ‍പ്പണത്തിനെത്തുന്നവരെ സഹായിക്കാൻ ഐആർ‍പിസി ആന്റ് ടെമ്പിൾ‍ കോ−ഓർ‍ഡിനേഷൻ‍ ഹെൽ‍പ്പ് ഡസ്‌ക് ആരംഭിച്ചത്. 

പി ജയരാജൻ മുൻകൈയ്യടുത്താണ് കണ്ണൂരിൽ‍ ഇത്തരത്തിൽ‍ ഇനീഷ്യേറ്റീവ് ഫോർ‍ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർ‍ ആരംഭിച്ചത്. ഇത്തരത്തിൽ‍ തുടങ്ങിയ ആദ്യ സംരഭമായിരുന്നു ഇത്. 2012 നവംബർ‍ 17നായിരുന്നു ഐആർ‍പിസി പ്രവർ‍ത്തനോദ്ഘാടനം ചെയ്യുന്നത്. 2008ൽ‍ വിഎസ് സർ‍ക്കാർ‍ പ്രഖ്യാപിച്ച സാന്ത്വന പരിചരണ നയത്തിന്റെ ചുവടു പിടിച്ചാണ് ഐആർ‍പിസി ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed