ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പോസ്റ്റ്: വി.ടി ബൽ‍റാമിന് എതിരെ കേസ്‌


പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന അശോകൻ സ്തംഭത്തിനെ ചൊല്ലിയുള്ള വിവാദത്തിനിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റിട്ട കെപിസിസി ഉപാധ്യക്ഷൻ വിടി ബൽ‍റാമിന് എതിരെ കേസെടുത്ത് പോലീസ്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടർ‍ന്ന് ആണ് കേസ്. കൊല്ലം അഞ്ചാലംമൂട് പൊലീസാണ് കേസ് രജിസ്റ്റർ‍ ചെയ്തത്. ദൈവങ്ങളെ അധിക്ഷേപിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടെന്നാണ് ബൽറാമിനെതിരെ ഉയർന്നിരിക്കുന്ന പരാതി.

കൊല്ലം സ്വദേശി ജി.കെ മധുവാണ് പരാതി നൽ‍കിയത്. സൈബർ‍ കുറ്റം ചുമത്തിയാണ് പൊലീസ് എഫ്‌ഐആർ‍ എഴുതിയിരിക്കുന്നത്. എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഹനുമാൻ‍, ശിവൻ എന്നീ ദൈവങ്ങളുടെ ചിത്രങ്ങൾ‍ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബൽ‍റാമിന്റെ പോസ്റ്റ്.

അതേസമയം, ഇത് മതനിന്ദ അല്ലേയെന്നും പി.സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസിന് ബൽറാമിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമില്ലേയെന്നും വിമർശനം ഉയരുന്നുണ്ട്. ഹിന്ദുത്വത്തെ അവഹേളിച്ചാൽ അവരെ സ്വതന്ത്ര ചിന്തക്കാരനാക്കുന്ന സാമൂഹിക അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും ബൽറാമിന്റെ പോസ്റ്റിന് താഴെ കമന്റുകൾ ഉയരുന്നുണ്ട്. മറ്റേതെങ്കിലും മത ദൈവങ്ങളായിരുന്നെങ്കിൽ ഇപ്പോൾ കാണാമായിരുന്നു ബലറാമിന്റെ സ്ഥിതി എന്നാണ് ഇക്കൂട്ടർ നിരീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed