ഇടത് ക്യാമ്പുകളിൽ നിരാശ: ജോ ജോസഫ് ലെനിൻ സെന്റർ വിട്ടു


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഇടതിന്റെ സെഞ്ച്വറി എന്നത് നടക്കാത്ത സ്വപ്നമായി മാറിയിരിക്കുകയാണ്. അമിത ആത്മവിശ്വാസം ഉണ്ടായിരുന്ന ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് ലെനിൻ സെന്റർ വിട്ടു. ഉമാ തോമസിന്റെ ഭൂരിപക്ഷം പതിമൂവായിരം പിന്നിട്ടു. യുഡിഎഫ് കേന്ദ്രങ്ങൾ വിജയം ഉറപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് കിട്ടിയതിലും ഭൂരിപക്ഷമാണ് ഉമാ തോമസിന് ലഭിച്ചുകൊണ്ടിക്കുന്നത്.

സിപിഎം തെരഞ്ഞെടുപ്പ് റിവ്യൂവിന് ശേഷം പറഞ്ഞിരുന്നത് തങ്ങൾക്ക് 4,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിയും എന്നായിരുന്നു. എന്നാൽ, ഇനിയും തൃക്കാക്കരയിൽ പ്രതീക്ഷക്ക് വകയില്ലെന്നാണ് ഇടത് കേന്ദ്രങ്ങളും കരുതുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില നിർത്തി ഉമാ തോമസ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി ടി തോമസിന് ലഭിച്ച വോട്ടിന്റെ ഇരട്ടി വോട്ടിന്റെ ലീഡിലാണ് ഇപ്പോൾ ഉമാ തോമസ്. ആദ്യ റൗണ്ടിൽ മുന്നിട്ടു നിന്ന ഉമാ രണ്ടാം റൗണ്ടിലും അതേ ലീഡ് തന്നെയാണ് നിലനിർത്തുന്നത്.

രണ്ട് റൗണ്ടുകൾ പിന്നിടുമ്പോൾ ഉമയുടെ ലീഡ് നാലായിരത്തിലേക്ക് കടന്നിരിക്കുന്നു. ഇതോടെ സിപിഎം ക്യാമ്പ് നിരാശയിലാണ്. അതേസമയം, തൃക്കാക്കരയിൽ‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്‌നമായിരുന്നു. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻ‍തൂവലായ് മാറുകയും ചെയ്യുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed