കേരളത്തിൽ പുതിയ 50 രൂപ ലോട്ടറി; സമ്മാനം ഒരു കോടി!


സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി. ഫിഫ്റ്റി −ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും.

നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളിൽ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 23 ആക്കിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ലോട്ടറി പ്രകാശനെ ചെയ്തത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed