തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥിക്കായി പ്രചാരണരംഗത്തുണ്ടാകും; കെ വി തോമസ്


മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെന്ന് മുതിർ‍ന്ന കോൺ‍ഗ്രസ് നേതാവ് കെ വി തോമസ്. തൃക്കാക്കരയിലെ വികസനങ്ങൾ ചർച്ച ചെയ്തു. എൽഡിഎഫിന്റെ പ്രചാരണയോഗത്തിൽ വികസനം ചർച്ചയാകും. ജോ ജോസഫിനായി പ്രചാരണരംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം തൃക്കാക്കരയിൽ‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.വി തോമസ് ഇന്ന് നടക്കുന്ന ഇടതു മുന്നണി കൺവെൻ‍ഷനിൽ‍ പങ്കെടുക്കും. കോൺഗ്രസുമായി ഇടഞ്ഞു നിൽ‍ക്കുന്ന കെ.വി തോമസ് ഇതാദ്യമായാണ് ഇടതു മുന്നണിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നത്. മന്ത്രിസഭയിലെ ഒന്നാമൻ പ്രചാരണത്തിനെത്തുന്നതോടെ നൂറാമത്തെ സീറ്റ് ഉറപ്പിക്കുകയാണ് എൽ‍ഡിഎഫ്.

കറ കളഞ്ഞ കോൺ‍ഗ്രസുകാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന തോമസ് മാഷ് ഇന്നാദ്യമായി അരിവാൾ‍ ചുറ്റിക നക്ഷത്രത്തിൽ‍ വോട്ടഭ്യർ‍ഥിക്കും. പ്രിയപ്പെട്ട പി.ടി തോമസിന്റെ പ്രിയതമ ഉമാ തോമസ് ഏറെ പ്രിയപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ‍ അപ്പുറത്ത് മത്സര രംഗത്തുണ്ട്. പുത്രീ നിർ‍വിശേഷമായ സ്‌നേഹമാണ് ഉമയോടെങ്കിലും പാർ‍ട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് കടുത്ത തീരുമാനത്തിലേക്ക് കെ.വി തോമസിനെ എത്തിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed