ദിലീപിന് കുരുക്ക് മുറുകുന്നു


നടിയെ ആക്രമിച്ച കേസിൽ‍ സാക്ഷി ജിൻസനുമായുള്ള പൾ‍സർ‍ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പൾ‍സർ‍ സുനി ഓഡിയോയിൽ‍ പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും ജിന്‍സനോട് പൾ‍സർ‍ സുനി ചോദിച്ചതായും ഫോണ്‍ സംഭാഷണത്തിൽ‍ വ്യക്തമാകും. പൾ‍സർ‍ സുനിയുടെ സഹതടവുകാരനായിരുന്നു സാക്ഷിയായ ജിൻസൻ. ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ട്. ആലുവയിലെ വീട്ടിൽ‍ വെച്ചും ഹോട്ടലിൽ‍ വെച്ചും കണ്ടിട്ടുണ്ടെന്ന് പൾ‍സർ‍ സുനി പറയുന്നു.

ദിലീപിനൊപ്പം സുനിയെ പല തവണ കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പൾ‍സർ‍ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ‍ അപേക്ഷ നൽ‍കും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തിൽ‍ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോൾ‍ പുറത്ത് വരുന്ന റിപ്പോർ‍ട്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed