ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്തി


കൊച്ചി

അഞ്ചുദിവസത്തെ കേരള−ലക്ഷദ്വീപ് സന്ദർ‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നു രാവിലെ കൊച്ചിയിലെത്തി. രാവിലെ 10.05ന് നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹം 10.15ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ടു.   ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ‍ ആർ‍ട്സ് ആൻഡ് സയൻസ് കോളജിൽ‍ നടക്കുന്ന ചടങ്ങിൽ‍ കടമത്ത്, ആന്ത്രോത്ത് ദ്വീപുകളിലെ ആർ‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ ഉദ്ഘാടനം നിർ‍വഹിക്കും.   ജനുവരി രണ്ടിന് ലക്ഷദ്വീപിൽ‍നിന്നു മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി രാവിലെ 11.25ന് കൊച്ചി കപ്പൽ‍ശാലയിൽ‍, ഇന്ത്യ തദ്ദേശീയമായി നിർ‍മിക്കുന്ന വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദർ‍ശിക്കും.  വൈകുന്നേരം നാലിന് കൊച്ചി കാക്കനാട്ടുള്ള ഡിആർ‍ഡിഒയുടെ നേവൽ‍ ഫിസിക്കൽ‍ ആന്‍ഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി (എന്‍പിഒഎൽ‍) സന്ദർ‍ശിക്കുകയും ടോഡ് എറെയ് ഇന്‍റഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിർ‍വഹിക്കുകയും ചെയ്യും.  

മൂന്നിന് കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി രാവിലെ 10ന് മാന്നാനത്ത് സെന്‍റ് എഫ്രേംസ് ഹയർ‍ സെക്കന്‍ഡറി സ്‌കൂളിൽ‍ സിഎംഐ−സിഎംസി സംഘടിപ്പിക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ 150 ചരമവാർ‍ഷിക ചടങ്ങിൽ‍ മുഖ്യാതിഥിയാകും.   ഉച്ചയോടെ കൊച്ചിയിൽ‍ തിരിച്ചെത്തുന്ന അദ്ദേഹം കൊച്ചിയിലെ സർ‍ക്യൂട്ട് ഹൗസിൽ‍ പുസ്തകപ്രകാശന ചടങ്ങിൽ‍ പങ്കെടുക്കും. വൈകുന്നേരം നാലിന് ഹോട്ടൽ‍ ഗ്രാൻഡ് ഹയാത്തിൽ‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാർ‍ട്ടേർ‍ഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെ പരിപാടിയിലും പങ്കെടുക്കും. നാലിന് രാവിലെ 7.10ന് കൊച്ചിയിൽ‍നിന്നു നാഗ്പുരിലേക്ക് യാത്രയാകും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed