തിരുവനന്തപുരത്ത് കാണാതായ മൂന്ന് ആൺ‍കുട്ടികളെ കണ്ടെത്തി


തിരുവനന്തപുരം: വെഞ്ഞാറമൂട് പണയത്ത് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയിൽ‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. വനം വകുപ്പ് ഉദ്യാഗസ്ഥർ‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്.

11,13,14 വയസ്സ് വീതം പ്രായമുള്ള ശ്രീദേവ്, അരുൺ, അന്പാടി എന്നിവരെ കാണാനില്ലെന്ന് മാതാപിതാക്കൾ‍ പൊലീസിന് പരാതി നൽ‍കിയിരുന്നു. അരുണും ശ്രീദേവും ബന്ധുക്കളാണ്. അന്പാടി ഇവരുടെ സമീപവാസിയാണ്. അടുത്തടുത്ത വീടുകളിലാണ് ഇവർ‍ താമസിച്ചിരുന്നത്. വീട്ടിൽ‍ നിന്ന് 4000 രൂപയും വസ്ത്രങ്ങളും എടുത്താണ് കുട്ടികൾ‍ പോയത്. ഇവരുടെ ബാഗുകൾ‍ പാലോട് വനമേഖലയോട് ചേർ‍ന്നുള്ള ഒരു ബന്ധുവീട്ടിൽ‍ നിന്ന് കണ്ടെത്തിയിരുന്നു. പാലോട് വനപ്രദേശത്ത് കുട്ടികളിലൊരാളെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ‍ ഇവിടെ നടത്തിയ തിരച്ചിലിന്റെ ഫലമായാണ് കുട്ടികളെ കണ്ടെത്താനായത്. ഇവരുടെ വീട്ടിൽ‍ നിന്ന് നാൽ മീറ്റർ‍ അകലെയാണ് ഈ വനം.

 മൂന്ന് പേരെയും വീട്ടിൽ‍ എത്തിച്ചു. വീട് വിട്ട്് ഇറങ്ങിയത് എന്തിനാണെന്ന്് വ്യക്തമല്ല. ഇവരിൽ‍ ഒരാൾ‍ മുന്പും വീടുവിട്ടിറങ്ങിയിട്ട് ഉണ്ടെന്നും പൊലീിന് നൽ‍കിയ പരാതിയിൽ‍ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed