മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സർവ്വേക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയിൽ


തിരുവനന്തപുരം: മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ കണ്ടെത്താനുള്ള സാന്പിൾ സർവ്വേക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. ശേഖരിക്കുന്നത് ചെറിയ സാന്പിൾ മാത്രമാണെന്ന് ഹർജിയിൽ പറയുന്നു. നിലവിലെ സർവ്വേ അശാസ്ത്രീയമാണെന്നും സർവ്വേ നടപടികൾ േസ്റ്റ ചെയ്യണമെന്നും ഹർജിയിൽ എൻഎസ്എസ് പറഞ്ഞു. മുഴുവൻ മുന്നോക്കക്കാരുടെയും ഭവനങ്ങൾ സന്ദർശിച്ച് വിവര ശേഖരം നടത്തുന്നില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. 

യോഗ്യരായവരെ കൊണ്ട് ആധികാരികമായി സർവ്വേ നടത്തണമെന്നും രാജ്യത്ത് സെൻസസ് എടുക്കുന്ന രീതിയിൽ വിവരശേഖരണം നടത്തണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം. തദ്ദേശസ്വയംഭരണ വാർഡുകളിലെ പിന്നാക്കം നിൽക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനായിരുന്നു സർക്കാർ തീരുമാനം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed