കേരളത്തിൽ‍ ഇന്ന് 4,700 പേർ‍ക്ക് കോവിഡ്


തിരുവനന്തപുരം: കേരളത്തിൽ‍ ഇന്ന് 4,700 പേർ‍ക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂർ‍ 395, കൊല്ലം 375, കണ്ണൂർ‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസർ‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളിൽ‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാന്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,639 പേരാണ് ഇപ്പോൾ‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്−19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർ‍ക്കാരിന്റെ പുതിയ മാർ‍ഗനിർ‍ദേശമനുസരിച്ച് അപ്പീൽ‍ നൽ‍കിയ 254 മരണങ്ങളും റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,855 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ‍ 18 പേർ‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4,437 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 205 പേരുടെ സന്പർ‍ക്ക ഉറവിടം വ്യക്തമല്ല. 40 ആരോഗ്യ പ്രവർ‍ത്തകർ‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,128 പേർ‍ രോഗമുക്തി നേടി. ഇതോടെ 44,376 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,66,034 പേർ‍ ഇതുവരെ കോവിഡിൽ‍ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed