സംഭാവന സ്വീകരിച്ചും പദ്ധതികൾ നടത്തണം; തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ


തദ്ദേശഭരണ സ്ഥാപനങ്ങളുടെ അമിത ചെലവ് നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശം. പണച്ചെലവുള്ള പദ്ധതികളും പരിപാടികളും ഏറ്റെടുക്കുമ്പോൾ പദ്ധതി പണം ചെലവഴിക്കുന്നതിനാണ് നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ പണച്ചെലവുള്ള പദ്ധതികൾ സംഭാവന സ്വീകരിച്ച് ഏറ്റെടുക്കണം. പ്രാദേശിക വിഭവസമാഹരണം നടത്തണമെന്നും, പദ്ധതി പണത്തെ മാത്രം ആശ്രയിക്കരുതെന്നും സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. പ്രതിഭാ സംഗമം പോലുള്ള നിരവധി പരിപാടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ നടത്താറുണ്ട്. പലപ്പോഴും പദ്ധതി പണത്തിൽ നിന്നാണ് ഇതിന് ചെലവ് കണ്ടെത്തുന്നത്. കൂടുതൽ പണച്ചെലവ് വരുന്ന പദ്ധതികളിൽ അമിത ചെലവ് നിയന്ത്രിക്കാനാണ് സർക്കാർ നിർദേശം. കൂടുതൽ പണച്ചെലവ് വരുന്ന പദ്ധതികളിൽ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തി സംഭാവന സ്വീകരിക്കണം.
പ്രാദേശിക ആസൂത്രണത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നത് ജനകീയ ആസൂത്രണത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണെന്ന് സർക്കാർ വിശദീകരിക്കുന്നു. പദ്ധതി പണത്തെ മാത്രം ആശ്രയിക്കാതെ പ്രാദേശിക വിഭവ സമാഹരണം നടത്തി വികസന പദ്ധതികൾ നടപ്പാക്കണം. ഇത്തരത്തിൽ പദ്ധതികൾ ആവിഷ്കരിക്കുന്നത്തിനെ പ്രോത്സാഹിപ്പിക്കണം.
എന്നാൽ പണം ചെലവഴിക്കുന്നതിൽ സുതാര്യ നടപടികൾ പാലിക്കണം. ചെലവുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ സൂക്ഷിക്കുകയും പരിശോധനയ്ക്ക് ഹാജരാക്കുകയും വേണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. ഇതാദ്യമായാണ് സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed