വിമാന യാത്രയിൽ വളർത്തു മൃഗങ്ങൾക്കും അനുമതി നൽകി ഇത്തിഹാദ് എയർവെയ്സ്


ദുബായ്: വിമാന യാത്രയിൽ വളർത്തു മൃഗങ്ങളെ കൊണ്ടുപോകാൻ അനുമതി നൽ‍കി ഇത്തിഹാദ് എയർവെയ്സ്. വളർ‍ത്തു മൃഗങ്ങളുടെ വലിപ്പം, ഭാരം, എത്ര ദൂരം സഞ്ചരിക്കേണ്ടി വരും എന്നത് അനുസരിച്ചാണ് വളർ‍ത്തു മൃഗങ്ങൾ‍ക്ക് ടിക്കറ്റ് നൽ‍കുക. അതിന് അനുസരിച്ച് തന്നെയായിരിക്കും ടിക്കറ്റ് നിരക്ക്.

വിമാനത്താവളത്തിൽ‍ എത്തുന്ന സമയത്ത് തന്നെ കൊണ്ടുപോകുന്ന വളർ‍ത്തു മൃഗങ്ങളുടെ രേഖകൾ‍ നൽ‍കണം. 6 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് ഒരു വളർത്തുമൃഗത്തിന് ശരാശരി 550 ദിർഹം (11132 രൂപ)യാണ് നൽ‍കേണ്ടിവരുന്നത്. 6 മണിക്കൂറിൽ‍ കൂടൂതലാണ് യാത്ര എങ്കിൽ‍ 920 ദിർഹം (18621 രൂപ)യാണ് നിരക്ക്. 2 അംഗ കുടുംബം ആണ് യാത്രചെയ്യുന്നതെങ്കിൽ‍ 2 വളർത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കും.

കൊണ്ടുപോകുന്ന മൃഗത്തിന്‍റെ മൈക്രോചിപ്പ് നന്പർ, അംഗീകൃത ഡോക്ടർ‍ നൽ‍കിയ ആരോഗ്യ സർട്ടിഫിക്കറ്റ്, ഫിറ്റ്−ടു−ട്രാവൽ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ‍ കെെവശം ഉണ്ടായിരിക്കണം. എന്നാൽ‍ മാത്രമേ വളർ‍ത്തു മൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കുകയുള്ളു. വളർ‍ത്തു മൃഗങ്ങളെ കൊണ്ട് പേകുന്നതിന് 72 മണിക്കൂർ മുൻപ് തന്നെ യാത്ര ബുക്ക് ചെയ്യണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed