പ്രളയ ഭീഷണി ഉയർത്തി കേരളത്തിൽ കനത്ത മഴ തുടരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുന്നു. മഴ ഞായറാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളിൽ‍ ഓറഞ്ച് അലർ‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂർ‍, വയനാട് ജില്ലകളിൽ‍ യെല്ലോ അലർ‍ട്ടും പുറപ്പെടുവിച്ചു. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ‍ വെള്ളം കയറി. ജില്ലയിൽ കളക്ടർ‍ നവ്‌ജോത് ഖോസ ജാഗ്രതാ നിർ‍ദേശം നൽ‍കി. 

അത്യാവശ്യ യാത്രകൾ‍ മാത്രം നടത്തണമെന്നും ജലാശയങ്ങളിൽ‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും കളക്ടർ‍ അറിയിച്ചു. പത്തനംതിട്ട പ്രളയ ഭീതിയിലാണ്. കക്കി, ആനത്തോട് ഡാമുകളിൽ‍ ജലനിരപ്പ് ഉയർ‍ന്നു. ആനത്തോട് ഡാമിൽ‍ റെഡ് അലർ‍ട്ട് പ്രഖ്യാപിച്ചു. കുട്ടനാടും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. എസി റോഡിൽ‍ വെള്ളം കയറിയ നിലയിലാണ്. മത്സ്യത്തൊഴിലാളികൾ‍ കടലിൽ‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed