ഡോ. മാത്യൂസ് മാർ‍ സേവേറിയോസ് മെത്രാപ്പോലീത്തായെ കാതോലിക്ക ബാവയായി വാഴിച്ചു


പരുമല: മലങ്കര ഓർ‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ‍ സേവേറിയോസ് മെത്രാപ്പോലീത്തായെ കാതോലിക്ക ബാവയായി വാഴിച്ചു. ബസേലിയോസ് മാർ‍ത്തോമ്മാ മാത്യൂസ് ത്രിതീയൻ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. ചടങ്ങ് പരുമല പള്ളിയിൽ‍ നടക്കുന്ന ചടങ്ങിലാണ് അദ്ദേഹം അഭിഷിക്തനായത്. രാവിലെ 6.30−ന് പ്രഭാത നമസ്‌ക്കാരത്തോടെയാണ് ചടങ്ങുകൾ‍ തുടങ്ങിയത്. തുടർ‍ന്നുള്ള വിശുദ്ധ കുർ‍ബ്ബാന മദ്ധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്തന്മാരും സ്ഥാനാരോഹണ ശുശ്രൂഷയിൽ‍ സംബന്ധിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോളിന്റെ പശ്ചാത്തലത്തിൽ‍ പൊതുജനങ്ങൾ‍ക്ക് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്ന സമയത്ത് പരുമല സെമിനാരിയിൽ‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

പരിശുദ്ധ സിംഹാസനത്തിലുള്ള സ്ഥാനാരോഹണവും അംശവടി സ്വീകരിക്കുന്നതും പുതിയ നാമകരണവുമാണ് പത്രിക സ്വീകരണവും പ്രധാന ചടങ്ങുകൾ‍. തുടർ‍ന്ന് ബസേലിയോസ് മാർ‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാർ‍മ്മികത്വത്തിലായിരിക്കും വിശുദ്ധ കുർ‍ബാന തുടരുന്നത്. 

ഇന്നലെ നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തിരഞ്ഞെടുപ്പ് തീരുമാനം എപ്പിസ്‌കോപ്പൽ‍ സുന്നഹദോസ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർ‍ന്ന് തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏൽക്കുകയും ചെയ്തിരുന്നു. അസോസിയേഷനെ തുടർ‍ന്ന് ചേർ‍ന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed