ഉത്ര വധക്കേസ്; പ്രതി സൂരജ് പാമ്പിനെ പരിശീലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്


ഉത്ര വധക്കേസ് പ്രതി സൂരജിനെ പാമ്പുപിടിത്തക്കാരൻ സുരേഷ് പരിശീലിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സൂരജിന് സുരേഷ് പാമ്പിനെ കൈമാറുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഉത്രവധക്കേസ് സംഭവിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണിത്. ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ഭാഗം നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതി സൂരജ് കുറ്റക്കാരനാണെന്ന നിഗമനത്തിൽ കോടതി എത്തിയത് ഈ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ്.

ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. നാളെയാണ് പ്രതിക്ക് ശിക്ഷവിധിക്കുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്. . പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed