കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; മാലിനിയ്ക്ക് ഒന്നാം റാങ്ക്


തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർ‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർ‍മാൻ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. ആദ്യ റാങ്ക് പട്ടികയാണ് പ്രഖ്യാപിച്ചത്. മാലിനി എസിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്കുകൾ‍ വനിതകൾ‍ നേടിയത് അഭിമാനാർ‍ഹമാണ്. മാലിനി എസ്( ഒന്നാം റാങ്ക്), നന്ദന എസ്.പിള്ള(രണ്ടാം റാങ്ക്), ഗോപിക ഉദയൻ(മൂന്നാം റാങ്ക്), ആതിര എസ്.വി(നാലാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നാല് റാങ്കുകൾ‍. പട്ടികയുടെ കാലാവധി ഒരു വർ‍ഷമാണ്. 105 പേർ‍ക്ക് നിയമന ശുപാർ‍ശ നവംബർ‍ ഒന്നിന് നൽ‍കുമെന്നും ഒരു സ്ട്രീമിൽ‍ 35 ഒഴിവാണുള്ളതെന്നും പിഎസ്സി അറിയിച്ചു. റാങ്ക് ലിസ്റ്റ് അപ് ലോഡ് ചെയ്തുവെന്നും ശുപാർ‍ശ ലഭിക്കുന്നവർ‍ക്ക് 18 മാസത്തെ പരിശീലനം നിർ‍ബന്ധമാണെന്നും ചെയർ‍മാൻ വ്യക്തമാക്കി. മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. അതുകൊണ്ട് തന്നെ മൂന്ന് റാങ്ക് ലിസ്റ്റ് ഉണ്ട്. 570,000 അപേക്ഷകളാണ് ആകെ ലഭിച്ചതെന്നും പി.എസ്.സി ചെയർ‍മാൻ എം.കെ സക്കീർ‍ അറിയിച്ചു.

സ്ട്രീം ഒന്നിൽ‍ 122 പേർ‍ മെയിൻ ലിസ്റ്റിൽ‍ കയറിപ്പറ്റി. ഒന്നാം റാങ്ക് −മാലിനി എസ്, രണ്ടാം റാങ്ക് നന്ദന എസ്.പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയൻ, നാലാം റാങ്ക് ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമൻ‍ എം, സ്ട്രീം രണ്ടിൽ‍ 22 വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉള്ളത്. നോൺ ഗസറ്റഡ് ഉദ്യോഗാർ‍ത്ഥികളിൽ‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

ഒന്നാം റാങ്ക് അഖില ചാക്കോ, രണ്ടാം റാങ്ക്− ജയകൃഷ്ണൻ കെ.ജി, മൂന്നാം റാങ്ക് ഹൃദ്യ സി.എസ്, നാലാം റാങ്ക് ജാസ്മിൻ ബി, അഞ്ചാം റാങ്ക് ചിത്ര പി. അരുണിമ.

സ്ട്രീം മൂന്നിൽ‍ ഒന്നാം റാങ്ക് നേടിയത് അനൂപ് കുമാർ‍ വി ആണ്. അജീഷ് കെ ആണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. മൂന്നാം റാങ്ക് പ്രമോദ് ജി.വിയും നാലാം റാങ്ക് ചിത്രലേഖ കെ.കെയും അഞ്ചാം റാങ്ക് സനൂബ്.എസ് സ്വന്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed