തിരുവനന്തപുരം-നിസാമുദീൻ എക്‌സ്പ്രസിൽ യാത്രക്കാരെ മയക്കിയ ശേഷം കവര്‍ച്ച


തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ കവർച്ച. മൂന്ന് യാത്രക്കാരുടെ സ്വർണവും മൊബൈലും കവർന്നു. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ ഐശ്വര്യ, ആലുവ സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചക്ക് ഇരയായത്. യാത്രക്കാരെ മയക്കിയ ശേഷമാണ് കവർച്ച നടത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പോലീസിന് പ്രാഥമികമായി ലഭിച്ച മൊഴി. വിജയലക്ഷ്മിയും മകളും ഒരു കോച്ചിലാണുണ്ടായിരുന്നത്. കൗസല്യ മറ്റൊരു കോച്ചിലായിരുന്നു. വിജയലക്ഷ്മിയുടെ ബാഗുകളില്‍നിന്ന് പത്ത് പവന്‍റെ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. കൗസല്യയുടെ സ്വര്‍ണക്കമ്മലുകളും നഷ്ടപ്പെട്ടു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed