അഞ്ചു വർ‍ഷത്തിനുള്ളിൽ‍ പട്ടികജാതി – വർ‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവൻ പേർ‍ക്കും ഭവനം ഉറപ്പാക്കും; മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുവർ‍ഷത്തിനുള്ളിൽ‍ പട്ടികജാതി വർ‍ഗ്ഗ വിഭാഗങ്ങളിലെ മുഴുവൻ പേർ‍ക്കും ഭവനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറുദിന പരിപാടിയിൽ‍ ഉൾ‍പ്പെടുത്തി പട്ടിക വിഭാഗങ്ങൾ‍ക്ക് ഇരുപതിനായിരം തൊഴിൽ‍ അവസരങ്ങൾ‍ ഉറപ്പാക്കും. ആയിരം ഹൈടെക് ക്ലാസ് മുറികളും ഒരുക്കുമെന്നും മുഖ്യമന്ത്രി. മാഹാത്മ അയ്യൻകാളി ജയന്തി ആഘോഷങ്ങൾ‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മന്ത്രി കെ. രാധാകൃഷ്ണനടക്കമുള്ള മന്ത്രിമാർ‍ അയ്യൻകാളി പ്രതിമക്ക് മുന്നിൽ‍ പുഷ്പാർ‍ച്ചന നടത്തി.

ചില പ്രത്യേക വിഭാഗക്കാരെ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്ന കാലത്ത് അയ്യന്‍കാളിയുടെ ആശയങ്ങൾ‍ പ്രസക്തം. പാർ‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനം ഇടതു സർ‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സംസ്ഥാനത്ത് അഞ്ചു വർ‍ഷത്തിനുള്ളിൽ‍ പട്ടികജാതിവർ‍ഗ്ഗ വിഭാഗങ്ങൾ‍ക്ക് സന്പൂർ‍ണ്ണ ഭവനപദ്ധതി നടത്തിലാക്കുമെന്നും പ്രഖ്യാപിച്ചു.

ആദിവാസി മേഖലയിൽ‍ പഠനസൗകര്യം സർ‍ക്കാർ‍ ഉറപ്പാക്കും. പാർ‍ശ്വവത്കൃത സമൂഹത്തിന്റെ ഉന്നമനം സർ‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മഹാത്മ അയ്യൻകാളി ജയന്തിദിന ആഘോഷങ്ങൾ‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന സർ‍ക്കാരിനുവേണ്ടി പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭഷ്യമന്ത്രി ജി ആർ‍ അനിൽ‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ‍ അയ്യങ്കാളി പ്രതിമയിൽ‍ പുഷ്പാർ‍ച്ചന നടത്തി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed