കേരളത്തിന് 2500 കോടി രൂപ അധിക സഹായം നൽകാൻ കേന്ദ്രത്തിന് ശുപാര്‍ശ


ന്യൂഡൽഹി : പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ അധിക സഹായം നൽകണമെന്ന് കേന്ദ്രത്തിന് കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതി ശുപാർശ അംഗീകാരിച്ചാൽ കേരളത്തിനു പണം ലഭിക്കും. പ്രളയ ദുരിതാശ്വാസമായി കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയാണ്. ദുരിതാശ്വാസമായി കേന്ദ്രം ഇതുവരെ നൽകിയത് 600 കോടിയാണ്. 2500 കോടി അധികം നൽകിയാൽ കേന്ദ്രസഹായം 3100 കോടി രൂപയാകും.

പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്ത് കേരളത്തിന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും പഠനപ്രകാരം കേരളത്തിന്റെ പുനർ‌നിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed