ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ കാലിഫോർണിയയിൽ വെടിവയ്പ്പ്; 10 മരണം


അമേരിക്കയിൽ വീണ്ടും കൂട്ട കൊലപാതകം. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമായിരുന്നു ആക്രമണം.

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു. പതിനായിരങ്ങൾ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പ്രതിയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. ലോസ് ഏഞ്ചൽസ് നഗരത്തിൽ നിന്ന് 7 മൈൽ അകലെയുള്ള ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാർക്ക്.

article-image

5858956

You might also like

Most Viewed