അഫ്ഗാനിൽ ബൊമ്മകൾക്കും നിയന്ത്രണം ഏർപ്പെടുത്തി താലിബാൻ


അഫ്ഗാനിൽ താലിബാൻ ഭരണം വന്നത് മുതൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. ഇപ്പോഴിതാ ബൊമ്മകൾക്കും നിയന്ത്രണം. നിലവിൽ താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ കാബൂളിലെ സ്ത്രീകളുടെ വസ്ത്രശാലകളിലെ ബൊമ്മകളുടെ തല പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ച് മൂടിയിരിക്കുകയാണ്. ഈ ബൊമ്മകളുടെ തലവെട്ടണമെന്നായിരുന്നു താലിബാൻ അധികൃതരുടെ ആദ്യത്തെ ആവശ്യം. പിന്നീടാണ് തല മുഴുവൻ മറച്ചാൽ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്.

ട്വിറ്ററിൽ പങ്കിട്ട ഒരു ചിത്രത്തിൽ, ബൊമ്മകൾ തല പൂർണ്ണമായും മൂടിയ നിലയിൽ കടകൾക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നതായി കാണാം. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ ഉപയോഗിച്ചാണ് തല മൂടിയിരിക്കുന്നത്. വിഗ്രഹാരാധന ഇസ്‍ലാമിൽ നിഷിദ്ധമാണെന്ന കാരണത്താലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ചില കടയുടമകൾ മുഖം മറയ്ക്കാനും താലിബാന്റെ ഉത്തരവുകൾ പാലിക്കാനും വസ്ത്രങ്ങൾ ഉപയോഗിച്ചു.

‘അഫ്ഗാനിസ്ഥാനിലെ എല്ലാ പെൺ ബൊമ്മകളുടെയും ശിരഛേദം ചെയ്യണമെന്ന് താലിബാൻ ആദ്യം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ, ധാരണയുടെയും സഹാനുഭൂതിയുടെയും ഒരു മാന്യമായ പ്രകടനത്തിൽ, അവയെ ശ്വാസം മുട്ടിക്കുന്നതുപോലെ പ്ലാസ്റ്റിക് ബാഗുകളിൽ മൂടാൻ പറയുന്നു’, ചിത്രങ്ങൾ പങ്കുവെച്ച് ഒരാൾ എഴുതി.

article-image

hfghfgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed