ലണ്ടനിൽ‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകൾ‍


ലണ്ടനിൽ‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകൾ‍. ‘രംഗ് ഇന്റർ‍നാഷണൽ‍ കുച്ചിപ്പുടി ഡാൻസ് ഫെസ്റ്റിവൽ‍ 2022’ന്റെ ഭാഗമായാണ് 9 വയസുകാരി അനൗഷ്‌ക സുനക് ലണ്ടനിൽ‍ നൃത്തമവതരിപ്പിച്ചത്. സംഗീതജ്ഞർ‍, സമകാലീന നൃത്ത കലാകാരന്മാർ‍ (65 വയസ്സിനു മുകളിലുള്ള പ്രകടനം നടത്തുന്ന സംഘം), ഭിന്നശേഷിക്കാർ‍, വിദ്യാർ‍ത്ഥികൾ‍ എന്നിവരുൾ‍പ്പെടെ 4 മുതൽ‍ 85 വയസ്സിനിടയിലുള്ള നൂറോളം കലാകാരന്മാർ‍ പരിപാടിയുടെ ഭാഗമായി.

സുനകിന്റെ മകൾ‍ അവതരിപ്പിച്ച നൃത്തത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ‍ ഏറ്റെടുത്തുകഴിഞ്ഞു. അനൗഷ്‌കയുടെ മാതാവ് അക്ഷത മൂർ‍ത്തി, ഋഷി സുനകിന്റെ മാതാപിതാക്കൾ‍ എന്നിവരും ചടങ്ങിൽ‍ പങ്കെടുത്തു. ഇൻ‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂർ‍ത്തിയുടെ മകളാണ് അക്ഷത മൂർ‍ത്തി.

ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ 200 വർ‍ഷത്തിനിടയിൽ‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 42 കാരനായ ഋഷി.

article-image

ബ്രിട്ടന്റെ 57ആം പ്രധാനമന്ത്രിയാണ് ഇന്ത്യൻ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ 200 വർ‍ഷത്തിനിടയിൽ‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 42 കാരനായ ഋഷി.

article-image

ീഹീൂഹൂഹ

You might also like

Most Viewed