തടവറയിൽ നിന്നും മുന്‍ യുകെ നയതന്ത്രജ്ഞനെയും ജാപ്പനീസ് മാധ്യമപ്രവർത്തകനെയുമുൾപ്പടെ 700 തടവുകാരെ മ്യാൻമർ വിട്ടയക്കുന്നു


മുൻ ബ്രിട്ടീഷ് അംബാസഡർ, ജാപ്പനീസ് പത്രപ്രവർത്തകൻ, സൂകി സർക്കാരിന്റെ ഓസ്ട്രേലിയൻ ഉപദേഷ്ടാവ് എന്നിവരുൾപ്പെടെ 700 തടവുകാരെ മോചിപ്പിക്കുമെന്ന് മ്യാൻമർ ഭരണകൂടം അറിയിച്ചു. മുൻ ബ്രിട്ടീഷ് പ്രതിനിധി വിക്കി ബോമാൻ, ഓസ്ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവ് സീൻ ടരണൽ, ജാപ്പനീസ് പത്രപ്രവർത്തകൻ ടോറു കുബോട്ട എന്നിവരെ ദേശീയ ദിനത്തോടനുബന്ധിച്ച് വിട്ടയക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ എ.എഫ്.പിയോട് പറഞ്ഞു.

2002 മുതൽ 2006 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചയാളാണ് ബോമാൻ. കുടിയേറ്റ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ബോമാനെയും ഭർത്താവും പ്രമുഖ കലാകാരനുമായ ഹ്ടീൻ ലിനിയെയും ജയിലിലാക്കിയത്. മ്യാൻമറിലെ സിവിലിയൻ നേതാവ് സൂകിയുടെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു ഷോൺ ടർണൽ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അട്ടിമറിക്ക് തൊട്ടുപിന്നാലെ തടവിലാക്കപ്പെട്ടു. സെപ്തംബറിൽ, അദ്ദേഹത്തെയും സൂകിയെയും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് ജുണ്ട കോടതി ശിക്ഷിക്കുകയും മൂന്ന് വർഷം വിതം തടവിന് ശിക്ഷിക്കുകയും ചെയ്തു.

 

article-image

aaa

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed