വിമാനയാത്രക്കിടെ ഉറക്കത്തിൽ യുവതി മരിച്ചു; ഭർത്താവിനും മക്കൾക്കൊപ്പം വിമാനത്തിൽ മൃതദേഹം ഇരുന്നത് 8 മണിക്കൂർ


വിമാനയാത്രക്കിടെ ഉറക്കത്തിൽ മരിച്ച യുവതി ഭർത്താവിനും മക്കൾക്കൊപ്പം വിമാനത്തിൽ മൃതദേഹം ഇരുന്നത് 8 മണിക്കൂർ. ഹെലെൻ റോഡ്സ് എന്ന യുവതിയാണ് ബ്രിട്ടണിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ട് മണിക്കൂറുകൾ വിമാനത്തിലിരുന്നത്.

ഹോങ് കോങ്ങിൽ 15 വർഷം ജീവിച്ചതിനു ശേഷം യുകെയിലേക്ക് പോവുകയായിരുന്നു കുടുംബം. ഈ യാത്രയിലായിരുന്നു ഹൃദയഭേദകമായ മരണമുണ്ടായത്.

ഹോങ് കോങ്ങിൽ നിന്ന് വിമാനം യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഹെലെൻ്റെ ചലനമറ്റു. തുടർന്ന് ജെർമനിയിൽ ലാൻഡ് ചെയ്യുന്നതുവരെയുള്ള 8 മണിക്കൂറുകൾ ഹെലൻ വിമാനത്തിൽ തന്നെ ആയിരുന്നു.

ഈ യാത്രയിലുടനീളം രണ്ട് മക്കൾ ഹെലെൻ്റെ മൃതദേഹത്തിന് ഇരുവശത്തുമായി ഇരിക്കേണ്ടിവന്നു. ജർമനിയിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഹെലെൻ്റെ മൃതദേഹം അവിടെ ഇറക്കി. മൃതദേഹം യുകെയിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്ത ശേഷം ഭർത്താവ് സൈമണും മക്കളായ നതാനും എമ്മയും യാത്ര തുടരുകയായിരുന്നു.

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed