100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…


ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’ എന്ന വിശേഷണം 100 വർഷം മുമ്പ് മരിച്ച രണ്ട് വയസുകാരിയ്ക്കാണ്. റൊസാലിയ ലോംബാർഡോ എന്നാണ് പെൺകുട്ടിയുടെ പേര്. 1920 ഡിസംബർ 2-ന് തന്റെ രണ്ടാം ജന്മദിനത്തിന് തൊട്ടുമുമ്പാണ് റൊസാലിയ മരണപ്പെടുന്നത്.

1918 കാലഘട്ടത്തിൽ ആളുകളിൽ പിടിപെട്ടിരുന്ന സ്പാനിഷ് ഫ്ലൂ പാൻഡെമിക് കാരണം ന്യൂമോണിയ ബാധിച്ചാണ് അവൾ മരിച്ചത് എന്നാണ് വിദഗ്ദർ പറയ്യുന്നത്. വടക്കൻ സിസിലിയിലെ പലേർമോയിലെ കപ്പൂച്ചിൻ ഭൂഗർഭ അറയിലാണ് ഈ പെൺകുട്ടിയുടെ ശരീരം സംരക്ഷിച്ചിരിക്കുന്നത്.100 വർഷത്തിനു ശേഷവും അത് അവിടെ നിലനിൽക്കുന്നു.

പാരിസ്ഥിതിക ഘടകങ്ങളിൽ നിന്ന് ശരീരത്തിന്റെ തകർച്ച തടയാൻ നൈട്രജൻ നിറച്ച ഒരു ഗ്ലാസ് കെയ്‌സിനുള്ളിലാണ് റോസാലിയയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നത്. ഒരു നൂറ്റാണ്ടിന് ശേഷവും റോസാലിയയുടെ ശരീരം വളരെ നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രം കൂടിയാണിത്. കപ്പൂച്ചിൻ കല്ലറയിൽ ഏകദേശം 8,000 മമ്മികളുണ്ട്.

എന്നാൽ റൊസാലിയയെ പോലെ ആരും സംരക്ഷിക്കപ്പെട്ടിട്ടില്ല.സംരക്ഷിത ഗ്ലാസ് ശവപ്പെട്ടിയ്ക്കുള്ളിൽ അവളുടെ സുന്ദരമായ മുടിയും ചർമ്മവും ഇപ്പോഴും കേടുകൂടാതെയിരിക്കുന്നത് എങ്ങനെയെന്ന് ആർക്കും അറിയില്ല. ഇതേ ചുറ്റിപറ്റി വർഷങ്ങളായി നിരവധി സിദ്ധാന്തങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

ചിലർ ഇത് വ്യാജ മെഴുക് പകർപ്പാണെന്ന് വാദിച്ചപ്പോൾ മറ്റുചിലർ റൊസാലിയ തങ്ങൾക്ക് നേരെ കണ്ണടച്ചുവെന്ന അവകാശവാദങ്ങളും ഉയർത്തിയിട്ടുണ്ട്. അങ്ങനെ ഒരു ഹിസ്റ്ററി ചാനൽ ഡോക്യുമെന്ററിക്കായി ശരീരത്തിൽ നടത്തിയ വിവിധ പരിശോധനകളിലൂടെ അത്തരം സിദ്ധാന്തങ്ങളെല്ലാം പൊളിച്ചെഴുതിയിട്ടുണ്ട്.

100 വർഷത്തിനുശേഷവും റൊസാലിയയുടെ അസ്ഥികൂടവും അവയവങ്ങളും കേടുകൂടാതെയിരിക്കുന്നതായി സ്‌കാനിംഗും എക്‌സ്‌റേയും സ്ഥിരീകരിച്ചു. അവളുടെ മസ്തിഷ്കം മാത്രം അതിന്റെ യഥാർത്ഥ വലുപ്പത്തിൽ നിന്ന് 50 ശതമാനമായി ചുരുങ്ങിയിട്ടുണ്ട് എന്നും പരിശോധയിൽ കണ്ടെത്തി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed