നാൻസി പെലോസി തായ്‌വാനിൽ; സൈ​​​നി​​​ക​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​റ​​​ത്തി ചൈ​​​ന


ചൈനയുടെ അതിശക്തമായ എതിർപ്പിനെ മറികടന്ന് യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ. ഏഷ്യൻ സന്ദർശനത്തിനെത്തിയ പെലോസിയും സംഘവും ഇന്നലെ ഉച്ചയോടെ മലേഷ്യയിലെ സുൽത്താൻ അബ്ദുൾ അസീസ് ഷാ വിമാനത്താവളത്തിൽനിന്ന് തായ്പേയിയിലേക്കു പറക്കുകയായിരുന്നു. മലേഷ്യൻ പ്രധാനമന്ത്രി ഇസ്മയിൽ സാബ്രി യാക്കൂബുമായുള്ള ഹ്രസ്വചർച്ചയ്ക്കും ഉച്ചഭക്ഷണത്തിനും ശേഷമായിരുന്നു യാത്ര.

കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് യുഎസിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു ഉന്നതവ്യക്തി തായ്‌വാനിലെത്തുന്നത്. നാൻസി പെലോസി ഒരു ദിവസം തങ്ങുമെന്ന് ദ യുണൈറ്റഡ് ഡെയ്‌ലി ന്യൂസ്, ലിബേർട്ടി ടൈംസ്, ചൈന ടൈംസ് തുടങ്ങിയ പ്രമുഖ തായ്‌വാൻ പത്രങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, തായ്‌വാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

വൈറ്റ്ഹൗസിന് നയതന്ത്ര തലവേദനയായി മാറിയ സന്ദർശനത്തെ പ്രസിഡന്‍റ് ബൈഡനും പിന്തുണയ്ക്കുന്നില്ല. സമീപദശകങ്ങളിൽ ആദ്യമായാണ് യുഎസ് വിദേശനയത്തിൽ ഇത്തരമൊരു ഭിന്നത. സന്ദർശനം ബുദ്ധിപരമല്ലെന്നു പ്രതിരോധ വകുപ്പ് പറഞ്ഞതായും നേരത്തേ ബൈഡൻ വ്യക്തമാക്കിയിരുന്നു.

 

 

article-image

പെലോസിയുടെ സന്ദർശനം മേഖലയെ സംഘർഷഭരിതമാക്കിയേക്കുമെന്നാണ് വിലയിരുത്തലുകൾ. തായ്‌വാൻ സ്വന്തം പ്രവിശ്യയാണെന്നാണ് ചൈനയുടെ വാദം. ആവശ്യമെങ്കിൽ സേനയെ ഉപയോഗിച്ച് ഒപ്പംചേർക്കുമെന്നും പറയുന്നു. വിദേശപ്രതിനിധിയുടെ സന്ദർശനം ദ്വീപിന്‍റെ സ്വയംഭരണം അംഗീകരിക്കുന്നതാണെന്ന കാഴ്ചപ്പാടുമുണ്ട്.

സന്ദർശനത്തിൽ എതിർപ്പുയർത്തി തായ്‌വാന്‍റെ വ്യോമമേഖലയിൽ നാല് ചൈനീസ് വിമാനങ്ങൾ ഇന്നലെ പറന്നു. തായ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്കുസമീപം വരെ യുദ്ധവിമാനങ്ങൾ എത്തി. പെലോസിയെ എതിർത്തും തായ്‌വാനിലെ സൈനികനടപടിയെ പ്രോത്സാഹിപ്പിച്ചും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ശക്തമാണ്.പെലോസി തങ്ങുമെന്ന് കരുതുന്ന തായ്പെയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന്‍റെ പുറത്ത് ബാരിക്കേഡുകൾ ഉയർത്തിയിട്ടുണ്ട്. കനത്ത സുരക്ഷയും ഏർപ്പെടുത്തി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed