മൗറീഷ്യസിൽ സന്ദർശനം നടത്തിയ ഇന്ത്യൻ സംഘത്തിന്റെ രഹസ്യ വിവരങ്ങൾ ചൈനക്ക് ചോർത്തിയതായി വെളിപ്പെടുത്തൽ


മൗറീഷ്യസിലെ ദ്വീപ് സമൂഹം നേരിടുന്ന സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് ഇതിനെ കുറിച്ച് പഠിക്കുവാൻ ഏൽപ്പിച്ച ഇന്ത്യൻ സംഘങ്ങളുടെ രഹസ്യ വിവരങ്ങൾ ചൈനക്ക് ചോർത്തി നൽകിയതായി ആരോപണം. മൗറീഷ്യസ് ടെലികമ്യൂണിക്കേഷൻ മുൻ സി ഇ ഒയും ചൈനീസ് ടെലിക്കമ്യൂണിക്കേഷൻ കമ്പനിയായ ഹുവായിയും തമ്മിൽ നടത്തിയ രഹസ്യ കരാറാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇത് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ആഭ്യന്തര ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു.തന്റെ രാജ്യത്തെ ടെലികോം മേഖലയിലെ പ്രവർത്തി പരിചയമുള്ളവരെ ഇന്ത്യൻ സംഘത്തിന്റെ കൂടെ ചേർക്കുകയാണുണ്ടായത്. ഇത് അവർക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കുവാനുള്ള അവസരം കൂടി ഉണ്ടാകുമെന്ന് കരുതിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ രാജ്യ സുരക്ഷ സംബന്ധമായ ഗുരുതര പ്രശ്നമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും, ഹുവായി കമ്പനിക്കെതിരെ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ഇന്ത്യയുടെ ആഭ്യന്തര വക്താവ് അരവിന്ദം ബാഗ്‌ചി
വ്യക്തമാക്കി.മൗറീഷ്യസ് പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് താൻ ഇന്ത്യക്ക് സുരക്ഷാ മേഖലയിൽ അന്വേഷണം നടത്താൻ അനുമതി നൽകിയത്. എന്നാൽ ചൈന ഈ കാര്യം ചോർത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed