താലിബാൻ നടപ്പിലാക്കുന്നത് പ്രാകൃത നിയമം ; സ്ത്രീകളുടെ ബിരുദ പഠന നിരോധനം തുടരും


താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുകയാണ്. താലിബാൻ ഭരണത്തിൽ കയറി ഇത്രയും നാളായിട്ട് യാതൊരു പുരോഗതിയും അഫ്ഗാനിസ്ഥാനിൽ ഉണ്ടായിട്ടില്ല എന്ന് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യസം വിലക്കിയത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയാണെന്നും അവർ പറയുന്നു. താലിബാൻ അറിയാതെ രഹസ്യ സ്‌കൂളുകൾ ഇന്നും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് ബിരുദ ദാരികളാകുവാൻ സാധ്യമല്ലാത്ത രീതിയിൽ സർവ്വകലാശാല ചട്ടങ്ങൾ മാറ്റി എഴുതിയിരിക്കുകയുണ് താലിബാൻ.

സ്ത്രീകൾക്ക് ബിരുദ വിദ്യാഭ്യാസം നിരോധിക്കാനാണ് താലിബാൻ തീരുമാനമെന്നും അവർ പറയുന്നു.ഹൈസ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നിലവിൽ വിലക്കുണ്ട്. ഇത് തുടരുകയാണെങ്കിൽ ഇവർക്ക് ഒരു കാരണവശാലും ബിരുദ ദാരികളാകുവാൻ സാധിക്കുകയില്ല എന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് താലിബാൻ അനുമതി നിഷേധിച്ചിരിക്കുന്നതോടെ നിരവധി പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

തുടർ പഠനത്തിന് യാതൊരു മാർഗ്ഗവുമില്ലാതെ ജോലിക്കു പോകേണ്ട അവസ്ഥയിലാണ് പെൺകുട്ടികൾ. എന്നാൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണെന്നാണ് താലിബാൻ ഇതിനു നൽകുന്ന വിശദീകരണം.
സർവകലാശാല അധികാരികൾക്ക് ഈ നിയമത്തിനോട് കടുത്ത വിയോജിപ്പുണ്ടെങ്കിലും തികച്ചും നിസ്സഹായരായി നിൽക്കേണ്ട ഗതികേടിലാണെന്നു അധികൃതകർ പറയുന്നു. കഴിഞ്ഞ ദിവസം സർവ്വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്റെ മാതാവിന് കാലിന്റെ തുടയിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് പുരുഷ ഡോക്ടറെ കാണാൻ താലിബാൻ വിലക്കിയിരുന്നു.

ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ മാതാവ് മരണപ്പെടുകയുണ്ടായി . ഈ കാരണം ചൂണ്ടി കാട്ടി താലിബാൻ അധികൃതരോട് സ്ത്രീകളുടെ വിദ്യാഭ്യാസം അനിവാര്യമാണെന്ന് പറയുകയുണ്ടായി . എന്നാൽ താലിബാൻ ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടാണ് പല മേഖലയിലും അനുഭവ പെടുന്നത്.

ഹയർ സെക്കണ്ടറി ഇല്ലാതെ ബിരുദ വിദ്യാഭ്യാസം നല്കാൻ സാധിക്കുകയില്ല. എന്നാൽ ഇവ രണ്ടും നിഷേധിക്കുകയാണ് താലിബാൻ ഭരണകൂടം ചെയ്യുന്നത്. പരസ്യമായി സ്കൂളിൽ പോകാൻ കഴിയാത്തത് മൂലം രഹസ്യമായി നടത്തുന്ന വിദ്യാലയങ്ങളിൽ പഠിക്കാൻ പോവുകയാണ് വിദ്യാർത്ഥികൾ. എന്നാൽ ഇവിടെ വൻ തുകയാണ് ഫീസായിട്ട് ഈടാക്കുന്നത്.

പലർക്കും ഇതൊരു ബുദ്ധിമുട്ടാണ്. പലരും പാതി വഴിയിൽ പഠനം നിർത്തേണ്ട അവസ്ഥയിലാണെന്ന് പ്രമുഖ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed