ഈ വർഷം മൂന്നാം തവണ; ജെഫ് ബെസോസിന്റെ ബഹിരാകാശ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് കുതിപ്പേകി ബ്ലൂ ഒറിജിൻ; വ്യാഴാഴ്ച യാത്ര തിരിക്കും; വനിത ഉൾപ്പെടെ ആറ് യാത്രക്കാർ


ബഹിരാകാശ ടൂറിസത്തിൽ വൻ കുതിപ്പുകൾ സൃഷ്ടിക്കുന്ന ജെഫ് ബെസോസിന്റെ മൂന്നാമത്തെ ശൂന്യാകാശ പേടക യാത്ര ഓഗസ്റ്റ് 4 ന് ആരംഭിക്കും. ന്യൂ ഷെപ്പേർഡ് എന്ന് പേരിട്ടിരിക്കുന്ന പേടകം വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.50 ന് ആറു പേരുമായി യാത്ര പുറുപ്പെടും.

ഭൂമിയ്‌ക്ക് പുറത്ത് 10 മിനിറ്റ് നേരം ചെലവഴിച്ച് ഗുരുത്വാകർഷണമില്ലാത്ത അവസ്ഥ യാത്രക്കാർക്ക് അനുഭവിച്ചറിയാനാകും. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും 3,50,000 കിലോമീറ്റർ ഉയരത്തിൽ പേടകം എത്തും. ഭൂമിയേയും ബഹിരാകാശത്തെയും തമ്മിൽ വേർതിരിക്കുന്ന കർമൻ ലൈൻ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഡ്യൂഡ് പെർഫെക്റ്റ് സഹസ്ഥാപകൻ കോബി കോട്ടൺ, പോർച്ചുഗീസ് സംരംഭകൻ മാരിയോ ഫെറേറ, ബ്രിട്ടീഷ്-അമേരിക്കൻ പർവതാരോഹക വനേസ ഒബ്രിയൻ, ടെക്നോളജി ലീഡർ ക്ലിന്റ് കെല്ലി , ഈജിപ്ഷ്യൻ എഞ്ചിനീയർ സാറ സാബ്രി, ടെലികമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് സ്റ്റീവ് യംങ് എന്നിവരാകും ബഹിരാകാശത്തേക്ക് പോകുക.കരയിലും കടലിലും ബഹിരാകാശത്തും യാത്ര ചെയ്യുന്ന ആദ്യ വനിതയാകും വനേസ ഒബ്രിയനെന്ന് ബ്ലൂ ഒറിജിൻ പറഞ്ഞു. എക്സ്പ്ലോറേഴ്സ് എക്സ്ട്രീം ട്രൈഫെക്റ്റ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഒപ്പം സ്വന്തമാക്കും.ജെഫ് ബെസോസിന്റെ ഈ വർഷത്തെ മൂന്നാമത്തെയും രണ്ട് ദശബ്ദത്തിനിടയിലെ 22 മത്തെയും പേടകമാണ് ന്യൂ ഷെപ്പേർഡ്.

2021-ൽ കമ്പനിയുടെ സ്ഥാപകൻ ജെസ്സ് ബെസോസിനെ ബഹിരാകാശത്തേയ്‌ക്ക് അയച്ചു കൊണ്ടാണ് ബഹിരാകാശ ടൂറിസ മേഖലയിലെ ഭീമനായ സ്‌പെയ്‌സ് എക്‌സുമായി വൻ മത്സരത്തിലാണ് ബ്‌ളൂ ഒറിജിൻ. ചന്ദ്രനിലേക്കുള്ള ദൗത്യമുൾപ്പെടെ സർക്കാരിൽ നിന്നും കരാർ ഏറ്റെടുക്കുന്നതിൽ ഇരു കമ്പനികളും തമ്മിൽ കടുത്ത മത്സരമാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed