യാത്ര കുറയ്ക്കുമെന്ന സൂചന നൽകി ഫ്രാൻസിസ് മാർപാപ്പ


സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമെത്തിയേക്കാമെന്നു ഫ്രാൻസിസ് മാർപാപ്പ. കാൽമുട്ടിന്‍റെ ബുദ്ധിമുട്ടുകൾ മൂലം നേരത്തെയുള്ളതുപോലെ യാത്രകൾക്കു കഴിയില്ലെന്നും കനേഡിയൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള പേപ്പൽവിമാനത്തിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. <br><br> ഒരാഴ്ചയോളം നീണ്ട കനേഡിയൻ തീർഥയാത്ര ഒരുതരത്തിൽ പരീക്ഷണമായിരുന്നു. യാത്ര കുറയ്ക്കുകയോ ഒരു ദിവസം വിരമിക്കുകയോ ചെയ്യേണ്ടിവരുമെന്നാണു ലഭിച്ച സൂചനകളെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും 85 കാരനായ മാർപാപ്പ സ്ഥിരീകരിച്ചു. ഇതിനായുള്ള വാതിലുകൾ തുറന്നുകിടക്കുകയാണ്. ഒരു മാർപാപ്പ വിരമിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ല. അതിൽ തെറ്റില്ലെന്നും വിമാനത്തിലെ വീൽചെയറിൽ ഇരുന്നു മുക്കാൽ മണിക്കൂറോളം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ച മാർപാപ്പ പറഞ്ഞു.

എന്‍റെ പ്രായവും കാൽമുട്ടിന്‍റെ പരിമിതിയും മൂലം ആരോഗ്യം നോക്കി സഭയെ സേവിക്കേണ്ടിയിരിക്കുന്നു. മറിച്ചായാൽ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരും- അദ്ദേഹം വ്യക്തമാക്കി. കാൽമുട്ട് സംബന്ധമായ അസുഖത്തെത്തുടർന്ന് ശ്രമകരമായാണ് അദ്ദേഹത്തിന്‍റെ യാത്രകൾ. കനേഡിയൻ സന്ദർശനത്തിന്‍റെ ഭൂരിഭാഗവും ഫ്രാൻസിസ് മാർപാപ്പ വീൽചെയറിലായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed