ഇന്ധനക്ഷാമം: ലങ്കയിൽ സ്കൂളുകൾ തുറക്കില്ല


സാന്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിലെ സ്കൂളുകൾ ഒരാഴ്ചത്തേക്കുകൂടി അടഞ്ഞുകിടക്കും. കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിലെത്തുന്നതിനു വാഹനങ്ങളിൽ നിറയ്ക്കാൻ ഇന്ധനം ലഭ്യമല്ലാത്തതാണ് ഇതിനു കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

ഇന്ധനക്ഷാമത്തെത്തുടർന്നു കഴിഞ്ഞ മാസമാണ് സ്കൂളുകൾ രാജ്യവ്യാപകമായി അടച്ചത്.സാന്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ശ്രീലങ്കയ്ക്കു വില്പനക്കാർ ഇന്ധനം കടം നൽകുന്നില്ല. രാജ്യത്തു ശേഷിക്കുന്ന ഇന്ധനശേഖരം ഏതാനും ദിവസത്തേക്കു മാത്രമാണ് അവശേഷിക്കുന്നത്. ഇതു തുറമുഖ ജോലിക്കാർ, പൊതുഗതാഗതം എന്നിങ്ങനെയുള്ള അവശ്യസേവനങ്ങൾക്കുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്.

സർക്കാർ ഇന്ധനത്തിനായി ഓർഡർ നൽകിയിട്ടുണ്ടെന്നും 40,000 മെട്രിക് ടണ്‍ ഡീസൽ ഇന്നലെ എത്തിയെന്നും ഊർജമന്ത്രി കാഞ്ചന വിജെശേഖര അറിയിച്ചു.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed