ഫിലിപ്പീന്‍സില്‍ നൊബേല്‍ ജേതാവ് മരിയ റെസ്സയുടെ മാധ്യമ സ്ഥാപനം പൂട്ടാന്‍ ഉത്തരവ്


ഫിലിപ്പീന്‍സില്‍ സമാധാന നൊബേല്‍ ജേതാവ് മരിയ റെസ്സയുടെ ഉടമസ്ഥതയിലുള്ള റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു സര്‍ക്കാര്‍.സ്ഥാപനത്തിന്റെ ബദ്ധവൈരിയായിരുന്ന റൊഡ്രിഗോ ദുതര്‍ദേ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി.

ദുതര്‍തേയുടെ കടുത്ത വിമര്‍ശകയായിരുന്നു റെസ്സ. 2016ല്‍ ദുതര്‍തേ തുടങ്ങി വെച്ച മയക്കു മരുന്നു വേട്ടയുടെ കാണാപ്പുറങ്ങളെ കുറിച്ച്‌ അവര്‍ നിരന്തരം വാര്‍ത്തകളെഴുതി. തുടര്‍ന്ന് ഇവരെ ജയിലിലടക്കുകയും റാപ്ലറിന്റെ നടത്തിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മയക്കുമരുന്നു വേട്ടയുടെ പേരില്‍ ദുതര്‍തേ ഭരണകൂടം എണ്ണമറ്റ നിരപരാധികളെ ജയിലിലടച്ചിരുന്നു. പൊലീസ് നടപടിയില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

അനധികൃതമായി പ്രവര്‍ത്തിക്കുകയാണെന്നും കാണിച്ച്‌ റാപ്ലറിന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് റെസ്സ അറിയിച്ചു. വ്യാജ വാര്‍ത്ത ഔട് ലെറ്റ് എന്നാണ് ദുതര്‍തേ വെബ്സൈറ്റിനെതിരെ ഉയര്‍ത്തിയ ആരോപണം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed