ഇമ്രാൻ ഖാന്‍റെ വീട്ടില്‍ ചാരപ്രവര്‍ത്തനം; ഒരു ജീവനക്കാരന്‍ പിടിയില്‍


പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ എആർവൈ ന്യൂസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് മേധാവിയായ ഇമ്രാന്‍ഖാന്‍റെ വീട്ടിലെ കിടപ്പുമുറയില്‍ ഒരു സ്പൈ ഡിവൈസ് സ്ഥാപിക്കാൻ ഒരു ജീവനക്കാരന് പണം നൽകിയെന്നാണ് ആരോപണം.

മുൻ പ്രധാനമന്ത്രിയുടെ മുറി വൃത്തിയാക്കുന്ന ജീവനക്കാരന് ചാര ഉപകരണം സ്ഥാപിക്കാൻ പണം നൽകിയെന്ന് പിടിഐ നേതാവ് ഷെഹ്ബാസ് ഗിൽ ആരോപിക്കുന്നു. ഇത് ഹീനവും ദൗർഭാഗ്യകരവുമാണെന്ന് പിടിഐ വക്താവ് പറയുന്നു. പ്രതി ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് മറ്റൊരു ജീവനക്കാരൻ കാണുകയും ഉടന്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചു.

മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം പ്രതിയെ പിടികൂടി പോലീസിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. “ചാരപണിക്കായി ആളുകളെ ഭീഷണിപ്പെടുത്തുന്നു. ഇത്തരം മോശം പ്രവൃത്തികൾ ഒഴിവാക്കണം-പിടിഐ വക്താവ്  ആരോപിച്ചു. ഈ വർഷം ഏപ്രിലിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം, തന്റെ ജീവൻ അപകടത്തിലാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 

കഴിഞ്ഞ മാസം സിയാൽകോട്ടിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, തന്നെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവരുടെയും പേരുകൾ അറിയാമെന്നും, അതെല്ലാം റെക്കോഡ് ചെയ്തുവച്ചിട്ടുണ്ടെന്നും ഇമ്രാന്‍ ഖാൻ അവകാശപ്പെട്ടിരുന്നു. പാകിസ്ഥാന് അകത്തും വിദേശത്തുമാണ് തനിക്കെതിരായ കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും ഇമ്രാന്‍ ഖാന്‍ അന്ന് പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed