അർബുദം പുടിന്റെ കാഴ്ചയെ ബാധിച്ചു തുടങ്ങി; ആയുസ്സ് മൂന്ന് വർഷം മാത്രമെന്ന് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ


യൂറോപ്പിനെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ ആയുസ്സ് ഇനി മൂന്ന് വർഷം മാത്രമെന്ന അവകാശവാദവുമായി റഷ്യൻ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയത്. വളരെ ഗുരുതരമായ അർബുദരോഗമാണ് പുടിനെ ബാധിച്ചിരിക്കുന്നത്, നിരന്തരം തലവേദന വരുന്നത് പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. മൂന്ന് വർഷം മാത്രമാണ് ആയുസ്സുള്ള തെന്നുമാണ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നത്.

യുക്രെയ്‌നെതിരെ വലിയ മുന്നേറ്റം നടത്തുന്നതിനിടെ പുടിന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഏറെ ഗൗരവത്തോടെയാണ് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങൾ കണക്കിലെടുക്കുന്നത്. ഇതിനിടെ പുടിന് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നങ്ങളുമില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും വിദേശകാര്യമന്ത്രി സെർജീ ലാവ്‌റോവ് പറഞ്ഞു.

അറുപത്തിയൊമ്പത് വയസ്സുള്ള പുടിന്റെ കാഴ്ച ശക്തി പതിയെപതിയെ ഇല്ലാതാകുന്നുവെന്നാണ് രോഗം ഗുരുതരമാകുന്നതിന്റെ സൂചനയായി പറയുന്നത്. ടെലിവിഷൻ സംപ്രേക്ഷണ സമയത്ത് പറയാനുള്ള വാചകങ്ങൾ വലിയ അക്ഷരത്തിൽ കടലാസിൽ എഴുതിക്കാണിച്ചാൽ മാത്രമേ പുടിന് വായിക്കാനാകൂ എന്നാണ് പുതിയ വെളിപ്പെടുത്തൽ. മുൻരഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനും നിലവിൽ ബ്രിട്ടനിൽ കഴിയുന്ന ബോറിസ് കാപ്രിച്ച്‌കോവാണ് പുടിന്റെ അവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

പലപ്പോഴും കടുത്ത തലവേദനയാണ് പുടിന് അനുഭവപ്പെടാറുള്ളത്. അത് കാഴ്ച ശക്തിയെ കാര്യമായി ബാധിക്കുകയാണ്. ഇതിനിടയ്‌ക്ക് ശാരീരികമായി ഞെരമ്പുകൾ വലിഞ്ഞു മുറുകുന്ന രോഗവും പുടിനെ ബാധിക്കുന്നതായി മുന്നേ സൂചനകൾ പുറത്തു വന്നിരുന്നു. ശസ്ത്രക്രിയ പോലും പുടിന്റെ ആയുസ്സിനെ മൂന്ന് വർഷത്തിൽ കൂടുതൽ വർദ്ധിപ്പിക്കില്ലെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed