ആണവ കരാറുമായി ബന്ധപ്പെട്ട വിയന്ന ചർച്ച പുനരാരംഭിക്കാൻ നീക്കം


ഇറാൻ ആണവ കരാറുമായി ബന്ധപ്പെട്ട വിയന്ന ചർച്ച പുനരാരംഭിക്കാൻ വീണ്ടും നീക്കം. അമേരിക്കയും ഇറാനും തമ്മിൽ അനൗപചാരിക ചർച്ചകൾക്ക് വീണ്ടും വഴിതുറന്നതായാണ് റിപ്പോർട്ട്. കരാറിൽ പുതിയ ഉപാധികൾ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ നിന്ന് അമേരിക്ക വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് സൂചന.  വിയന്നയിൽ നടന്ന വൻശക്തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചർച്ചയിൽ നല്ല പുരോഗതി പ്രകടമായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ചർച്ച എവിടെയും എത്താതെ അവസാനിപ്പിക്കുകയായിരുന്നു. ചർച്ച പരാജയപ്പെട്ടുവെന്ന് പൂർണമായും പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം യൂറോപ്യൻ യൂനിയൻ പ്രതികരിച്ചിരുന്നു. അതിനെ ഏറെക്കുറെ ശരിവെക്കുകയാണിപ്പോൾ അമേരിക്കയും ഇറാനും. 

അമേരിക്ക സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിനെ ആശ്രയിച്ചായിരിക്കും ഇനി വിയന്ന ചർച്ചയുടെ ഭാവിയെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്ലാമിക് റവലൂഷനറി ഗാർഡിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ നടപടി അമേരിക്ക പിൻവലിക്കണം എന്നായിരുന്നു ഇറാൻ അവസാനമായി മുന്നോട്ടുവെച്ച ആവശ്യം. എന്നാൽ ഇതിന് പകരമായി ചില വിട്ടുവീഴ്ചകൾക്ക് ഇറാനും തയാറാകണമെന്നായി ബൈഡൺ ഭരണകൂടം. ഇതോടെയാണ് ചർച്ച അലസിയത്. വിയന്ന ചർച്ച പുനരാരംഭിക്കുന്നതു സംബന്ധിച്ച് അമേരിക്ക അനുകൂല നടപടി സ്വീകരിച്ചാൽ തങ്ങളും ഒരുക്കമാണെന്ന് യൂറോപ്യൻ നേതൃത്വത്തെ ഇറാൻ അറിയിച്ചിട്ടുണ്ട്.അതേസമയം ഇസ്രായേലിന്റെ കടുത്ത സമ്മർദം അവഗണിച്ച് ഇറാനുമായി ചർച്ച തുടരാൻ ബൈഡൻ ഭരണകൂടം എത്രകണ്ട് തയാറാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed