ഹെയ്ത്തിയുടെ പ്രധാനമന്ത്രിക്കെതിരെ വധശ്രമം


പോർ‍ട്ട് ഓ പ്രിൻസ്

കരീബിയൻ ദ്വീപ് രാജ്യമായ ഹെയ്ത്തിയുടെ പ്രധാനമന്ത്രി ഏരിയൽ ഹെൻറി വധശ്രമത്തിൽ‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച നടന്ന പരിപാടിക്കിടെയാണ് ഹെൻറിക്ക് നേരെ വധശ്രമമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വടക്കൻ നഗരമായ ഗൊനൈവിലെ ഒരു ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഹെൻറി പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഒളിച്ചിരുന്ന തോക്കുധാരികൾ പള്ളി വളഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. വെടിയൊച്ചകൾക്കിടെ പ്രസിഡന്‍റും സംഘവും കാറുകളിലേക്ക് ഓടി രക്ഷപെടുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആയുധധാരികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാൽ പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ജൂലൈയിൽ പ്രസിഡന്‍റ് ഹോവനൽ മോയ്സ് കൊല്ലപ്പെട്ടതിനു ശേഷം രാജ്യത്തെ സുരക്ഷാ സ്ഥിതി വളരെ വഷളായിട്ടുണ്ട്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed