ഇന്തോനീഷ്യയിൽ‍ ശക്തമായ ഭൂചലനം


ജക്കാത്ത

ഇന്തോനീഷ്യയിൽ‍ ശക്തമായ ഭൂചലനം. റിക്ടർ‍ സ്‌കെയിലിൽ‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശിക സമയം വ്യാഴാഴ്ച പുലർ‍ച്ചെ 1.25 ഓടെ ബാന്ദ കടലിന്റെ കിഴക്ക് ഭാഗത്തായി അനുഭവപ്പെട്ടത്. ചെറയ നാശനഷ്ടങ്ങൾ‍ റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ− ഭൗമ നിരീക്ഷണ കേന്ദ്രങ്ങൾ‍ വ്യക്തമാക്കുന്നു.

സൗത്ത്ഈസ്റ്റ് മലുകുവിൽ‍ രണ്ട് വീടുകൾ‍ തകർ‍ന്നു. ഏതാനും വീടുകൾ‍ക്ക് ഭാഗികമായി കേടുപാടുകൾ‍ പറ്റി. എന്നാൽ‍ സുനാമിക്ക് സാധ്യതയില്ലെന്നും റിപ്പോർ‍ട്ടിൽ‍ പറയുന്നു. സൗത്ത്ഈസ്റ്റ് മലുകുവിലെ തിയകുർ‍നഗരത്തിൽ‍ നിന്ന് 132 കിലോമീറ്റർ‍ അകലെ കടലിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 183 കിലോമീറ്റർ‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

5.2 തീവ്രതയുള്ള തുടർ‍ ചലനമുണ്ടായതായും റിപ്പോർ‍ട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed