അഫ്ഗാനിൽ നിർത്തലാക്കിയ ശിക്ഷാ രീതികൾ താലിബാൻ തിരികെ കൊണ്ടുവരുന്നു


കാബൂൾ: അഫ്ഗാനിസ്ഥാനിൽ വധശിക്ഷയും അംഗച്ഛേദം പോലുള്ള ശിക്ഷകളും തിരികെ കൊണ്ടുവരുമെന്ന് മുതിർന്ന താലിബാൻ നേതാവ്. സുരക്ഷ്ക്ക് അംഗച്ഛേദം പോലുള്ള ശിക്ഷാ നടപടികൾ ആവശ്യമാണെന്ന് ജയിൽ മേധാവി മുല്ല നൂറുദ്ദീൻ തുരബി പറഞ്ഞു. 1990 കളിലെ താലിബാൻ ഭരണത്തിലെന്നപോലെ പൊതുസ്ഥലത്ത് ആയിരിക്കില്ല ശിക്ഷ നൽകുക. ശിക്ഷകൾ പരസ്യമായിരിക്കണമോ വേണ്ടയോയെന്ന് താലിബാൻ മന്ത്രിസഭ ചർച്ച ചെയ്തുവരികയാണ്. അവർ നയം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1990 കളിൽ താലിബാനിൽ പരസ്യവധശിക്ഷയാണ് നടപ്പിലാക്കിയിരുന്നത്. 

കാബൂൾ സ്പോർട്സ് േസ്റ്റഡിയം, ഈദ് ഗാഹ് പള്ളിയുടെ വിശാലമായ മൈതാനം എന്നിവിടങ്ങളിലായിരുന്നു വധശിക്ഷ നടപ്പാക്കിയത്. മറ്റം മതങ്ങളിലെ സംഗീതം കേൾക്കുന്നതും താടി വെട്ടുന്നതും കുറ്റകരമായിരുന്നു. ഇവരെ ക്രൂരമായി ശിക്ഷിച്ചിരുന്നത് തുരബിയായിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed