രണ്ട് വയസ് മുതലുള്ള കുട്ടികൾ‍ക്ക് കോവിഡ് വാക്‌സിന്‍ നൽ‍കി ക്യൂബ


ലോകത്ത് ആദ്യമായി രണ്ട് വയസ് മുതലുള്ള കുട്ടികൾ‍ക്ക് കോവിഡ് വാക്‌സിന്‍ നൽ‍കി ക്യൂബ. കോവിഡ് വൈറസിന്റെ ഡെൽ‍റ്റ വകഭേദം കൂടിയ സാഹചര്യത്തിലാണ്‍ കുട്ടികൾ‍ക്ക് വാക്‌സിൻ നൽ‍കാൻ ക്യൂബൻ ഗവണ്‍മെന്റ് തീരുമാനിച്ചത്. ക്യൂബയിൽ‍ സ്‌കൂളുകൾ‍ ഒക്ടോബർ‍ അവസാനത്തോടെ തുറക്കുന്നതിനാലാണ് കുട്ടികൾ‍ക്ക് മാത്രമായി കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചത്. 

ക്യൂബ തദ്ദേശീയമായി വികസിപ്പിച്ച സെബറാന, അബ്ഡല എന്നീ വാക്‌സിനുകളാണ് നൽ‍കിയത്. 92 ശതമാനത്തിനു മുകളിലാണ് വാക്‌സിനുകളുടെ ഫലപ്രാപ്തി എന്നാണ് ക്യൂബയുടെ അവകാശവാദം. അർ‍ജന്റീന, ജമൈക്ക, മെക്‌സിക്കോ, വിയറ്റ്‌നാം, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ‍ ക്യൂബൻ‍ വാക്‌സിൻ ഉപയോഗിക്കുന്നുണ്ട്. കോവിഡ് അതിരൂക്ഷമായി മാറിയ രാജ്യങ്ങളിൽ‍ ഒന്നാണ് ക്യൂബ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 776,125 കോവിഡ് കേസുകളും 6,601 മരണവും ക്യൂബയിൽ‍ ഇതുവരെ റിപ്പോർ‍ട്ട് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed