കനത്ത മഴ; ചൈനയിൽ നിരവധി മരണവും വ്യാപക നാശനഷ്ടവും


ബീജിംഗ്: ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നിരവധി മരണവും വ്യാപക നാശനഷ്ടവും. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്സൂവിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 33 പേര്‍ മരിച്ചതായും എട്ടുപേരെ കാണാതായതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ പലരും ഓഫീസുകളിലും സ്കൂളുകളിലും അപാർട്മെന്‍റുകളിലും കുടുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. പ്രളയതീവ്രത കുറക്കാൻ ഹെനാൻ പ്രവിശ്യയിലെ ഡാം തുറന്നുവിട്ടു. ഇവിടെ മൂന്നുദിവസത്തിനിടെ 640 മീല്ലിമീറ്റർ മഴയാണ് പെയ്തത്. സമീപകാലത്തെ ഏറ്റവും ഉയർന്ന അളവാണിതെന്നാണ് റിപ്പോര്‍ട്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed