ഏരിയൽ ഹെൻറി ഹെയ്തിയുടെ പുതിയ പ്രധാനമന്ത്രി


പോർട്ട് പ്രിൻസ്: രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന ഹെയ്തിയിൽ പുതിയ പ്രധാനമന്ത്രി ചുമതലയേറ്റു. ഏരിയൽ ഹെൻറിയാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. പ്രസിഡന്റ് ജൊവേനൽ മൊയ്‌സേ കൊല്ലപ്പെട്ടതിനെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പുതിയ പ്രസിഡന്റിനെ സെപ്തംബറിലെ തെരഞ്ഞെടുപ്പിലൂടെ തീരുമാനിക്കും.

“രാജ്യത്തെ തെരഞ്ഞെടുപ്പ് സമാധാനപരമായ നടത്താനുള്ള ക്രമീകരണമാണ് തന്റെ ആദ്യ ദൗത്യം.എല്ലാ ജനങ്ങൾക്കും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനാകണം.” പുതിയ പ്രധാനമന്ത്രി ഏരിയൽ ഹെൻറി പറഞ്ഞു. മുൻ ക്യാബിനറ്റ് മന്ത്രിയും പ്രശസ്തനായ ന്യൂറോസർജ്ജനുമായ വ്യക്തിയാണ് ഏരിയൽ ഹെൻറി.
ഈ കഴിഞ്ഞ 7-ാം തിയതിയാണ് ഹെയ്തിയിൽ പ്രസിഡന്റ് കൊല്ലപ്പെട്ടത്. കടുത്ത ദാരിദ്രവും കുറ്റകൃത്യങ്ങളും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് ഹെയ്തിയെ ഭരണ പ്രതിസന്ധി യിലാക്കിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയും അമേരിക്കയും ജർമ്മനിയും ഹെയ്തിയിലെ ജനാധിപത്യം പുന: സ്ഥാപിക്കാനായി എല്ലാ സഹായവും വാഗ്ദ്ദാനം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed