നൈജീരിയയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു


അബുജ: നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ഒസുനില്‍ ട്രക്കും ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്ക്. ഒസുനിലെ ഇപ്പെട്ടു-ഇജെസ-ഇലേസ ഹൈവേയിലാണ് അപകടം നടന്നത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. മോശം റോഡുകള്‍, വേഗത, ഡ്രൈവിംഗിലെ അശ്രദ്ധ എന്നിവ കാരണം റോഡപകടങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് നൈജീരിയ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed