ബ്രിട്ടന്‍ ഓഗസ്‌റ്റോടെ കോവിഡ് മുക്തമാകും: ആരോഗ്യവകുപ്പ്


 

ലണ്ടന്‍: ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില്‍ നിന്നും കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ബ്രിട്ടണ്‍ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവി ക്ലൈവ് ഡിക്‌സ് ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി. ''ഓഗസ്റ്റ് മാസം ആകുന്നതോടെ ഞങ്ങൾ കൊറോണ വൈറസിൽ നിന്ന് മുക്തരാകും. വാക്സിനേഷൻ പദ്ധതികൾ 2022 തുടക്കം വരെ തുടരാവുന്നതാണ്.'' ക്ലൈവ് ഡിക്സ് പറഞ്ഞു. ഈ വർഷം അവസാനമാകുമ്പോഴേക്കും എല്ലാവരിലേക്കും വാക്സീൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ നൽകാനുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ വന്നിട്ടുള്ള എല്ലാ കൊറോണ വൈറസ് വകഭേദങ്ങൾക്കുമെതിരെയുള്ള പ്രതിരോധ കവചം ബ്രിട്ടനിലെ ജനതക്ക് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed