ശരീരത്തിൽ ചൊറിച്ചിൽ; കാരണങ്ങൾ പലതാകാം


ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിലെ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തിൽ‍ തന്നെയാണ് ആദ്യ രോഗലക്ഷണങ്ങൾ‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാൻ നമ്മുെട ശരീരം തന്നെ ശ്രദ്ധിച്ചാലും മതിയാകും. ചില ചർ‍മ രോഗങ്ങൾ‍ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ രോഗ ലക്ഷണങ്ങളുമാകാം.

വൃക്കരോഗികളിൽ‍ യൂറിയ, ക്രിയാറ്റിൻ എന്നീ മാലിന്യങ്ങൾ‍ രക്തത്തിൽ‍ കൂടുന്നതിനാൽ‍ ചൊറിച്ചിൽ‍ ഉണ്ടാകാം. കൂടാതെ കരൾ‍ രോഗികളിൽ‍ ബൈൽ‍ സാൾ‍ട്ട്, ബൈൽ‍ പിഗ്മെന്റ് എന്നിവയുടെ അളവ് രക്തത്തിൽ‍ കൂടുന്നതിനാലും ചൊറിച്ചിൽ‍ ഉണ്ടാകാം.

രക്തത്തിൽ‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുന്ന രോഗത്തിനും ചൊറിച്ചിൽ‍ ഒരു ലക്ഷണമാണ്. കൂടാതെ രക്തത്തിൽ‍ കൊളസ്‌ട്രോൾ‍ കൂടിയാലും ചർ‍മത്തിൽ‍ ചൊറിച്ചിൽ‍ ഉണ്ടാകും.

സ്‌പൈനൽ‍ സംബന്ധമായ തകരാറുകളുടെ സൂചന കൂടിയാണ് ചർ‍മത്തിൽ‍ അനുഭവപ്പെടുന്ന ചൊറിച്ചിൽ‍. സ്‌പൈനൽ‍ കോഡിലെ നാഡികൾ‍ക്കു തകരാറുണ്ടാകുന്പോൾ‍ ഇരിയ്ക്കുന്പോഴും നടക്കുന്പോഴുമെല്ലാം ചർ‍മത്തിൽ‍ കൊണ്ട് ചർ‍മം ചൊറിയുന്നതു പോലെ തോന്നുന്നതു സാധാരണയാണ്. നടുഭാഗത്താണ് പ്രധാനമായും ഇത്തരം ചൊറിച്ചിൽ‍ അനുഭവപ്പെടുക. എന്നാൽ‍ ശരീരത്തിൽ‍ തിണർ‍പ്പുകളോ പാടുകളോ ഒന്നും കാണപ്പെടുകയുമില്ല. ചൊറിച്ചിൽ‍ മാത്രമേ ഉണ്ടാകൂ.

സീലിയാക് രോഗ ലക്ഷണം കൂടിയാണ് ചർ‍മത്തിലുണ്ടാകുന്ന ഇത്തരം ചൊറിച്ചിൽ‍. കാൽ‍മുട്ട്, കൈമുട്ട്, നിതംബം, ഹെയർ‍ലൈൻ ഏരിയ എന്നീ ഭാഗങ്ങളിലായാണ് ഇത്തരം ചൊറിച്ചിലെങ്കിൽ‍ ഇത് സീലിയാക് രോഗത്തിന്റെ ഒരു വിഭാഗമായ ഡെർ‍മറ്റൈറ്റിസ് ഹെർ‍പെറ്റിഫോമിസ് എന്ന രോഗത്തിന്റെ ലക്ഷണമാകാം. ഈ ഭാഗങ്ങളിൽ‍ ചുവന്ന കുരുക്കളും മറ്റും ഉണ്ടാകുകയും ചെയ്യും. സീലിയാക് രോഗമുള്ളവർ‍ ഗ്ലൂട്ടെൻ സമൃദ്ധമായ ഭക്ഷണങ്ങൾ‍ കഴിയ്ക്കുന്പോഴാണ് സാധാരണയായി ഇതുണ്ടാകുന്നത്.

തൈറോയ്ഡ് രോഗങ്ങൾ‍ ഇന്ന് സർ‍വസാധാരണയാണ്. ഇത്തരം രോഗികളിൽ‍ ചിലപ്പോൾ‍ ചർ‍മത്തിൽ‍ ചൊറിച്ചിൽ‍ അനുഭവപ്പെടും. ഹൈപ്പോ, ഹൈപ്പർ‍ തൈറോയ്ഡ് രോഗികളിൽ‍ ഇത് അനുഭവപ്പെടുന്നത് സാധാരണയാണ്. ഇത്തരം രോഗികളിൽ‍ ഹോർ‍മോൺ അസന്തുലിതാവസ്ഥ ചർ‍മത്തിൽ‍ ചൊറിച്ചിലായി പ്രത്യക്ഷപ്പെടാറുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed