തൈറോയ്ഡ് രോഗികൾ‍ എന്ത് ഭക്ഷണം കഴിക്കണം???


ഹൃദയത്തിന്‍റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉൾ‍പ്പെടെ ശരീരത്തിന്റെ പ്രവർ‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർ‍മോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവർ‍ത്തന വൈകല്യങ്ങൾ‍ സംഭവിച്ചാൽ‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർ‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും.

ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോർ‍മോണിന്റെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഇത് തടയാൻ‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളിൽ‍ ധാരാളം അയഡിൻ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകൾ‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവർ‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയ്ഡ് രോഗികൾ‍ക്ക് നല്ലതാണ്.

 

1. തൈറോയ്ഡ് രോഗികൾ‍ വെള്ളം ധാരാളം കുടിക്കണം. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.

2. തൈറോയ്ഡ് രോഗികൾ‍ ഗ്രീൻ‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാൻ ഇത് സഹായിക്കും.

3. ഹോർ‍മോണിന്‍റെ ഉൽ‍പാദനം കൂടുന്നതാണ് ഹൈപ്പർ‍ തൈറോയിഡിസത്തിന് കാരണം. ഹോർ‍മോണിന്‍റെ ഉൽ‍പാദനം കുറയ്ക്കാൻ           സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാൽ‍ ഹൈപ്പർ‍ തൈറോയിഡിസമുളളവർ‍ വെളിച്ചെണ്ണ ഭക്ഷണത്തിൽ‍ ഉൾ‍പ്പെടുത്തുക.

 

3. അയഡിൻ അടങ്ങിയ ഭക്ഷണമാണ് തൈറോയിഡ് രോഗികൾ‍ പ്രധാനമായും കഴിക്കേണ്ടത്. അയഡിൻ ധാരാളം അടങ്ങിയ കടൽ‍ ഭക്ഷണം, മത്സ്യം എന്നിവ കഴിക്കുക. അതുപോലെ തന്നെ പച്ചക്കറികളും അയഡിന്‍റെ ഉത്തമസ്രോതസ്സാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed