ബിഹാറിൽ 84കാരൻ കോവിഡ് വാക്സിൻ എടുത്തത് 11 തവണ


രാജ്യത്ത് രണ്ടാം ഡോസ് വാക്സിൻപോയിട്ട് ഒന്നാം ഡോസ് പോലും ലഭിക്കാതെ നിരവധി പേരുള്ളപ്പോൾ ബിഹാറിൽ 84കാരൻ കുത്തിവയ്പ്പെടുത്തത് 11 തവണ. മധേപുര ജില്ലയിലെ പുരാനി പോലീസ് േസ്റ്റഷൻ അതിർത്തിയിലെ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡൽ ആണ് 11 തവണ വാക്സിൻ സ്വീകരിച്ചെന്ന് വെളിപ്പെടുത്തിയത്.  12ാം തവണ വാക്സിൻ എടുക്കാനെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. വാക്സിൻ തനിക്ക് വളരെ അധികം ഗുണം ചെയ്തതിനാലാണ് താൻ ആവർത്തിച്ച് വാക്സിൻ എടുത്തതെന്ന് മണ്ഡൽ പറയുന്നു. റിട്ട. പോസ്റ്റൽ ജീവനക്കാരനാണ് മണ്ഡൽ.  ഇദ്ദേഹം ഫെബ്രുവരി 13 ന് ആണ് ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഡിസംബർ 30 വരെ 11 ഡോസ് വാക്സിൻ എടുത്തു. തനിക്ക് വാക്സിൻ ലഭിച്ച സ്ഥലവും തീയതിയും സമയവും പോലും അദ്ദേഹം എഴുതിവച്ചിരുന്നു. രാജ്യത്തെ എല്ലാവരും വാക്സിൻ എടുക്കണമെന്നും മണ്ഡൽ ആവശ്യപ്പെട്ടു. എട്ട് തവണ വാക്സിൻ എടുത്തത് തന്‍റെ ആധാർ കാർഡും ഫോൺ നമ്പറും നൽകിയാണെന്ന് മണ്ഡൽ പറയുന്നു. മറ്റ് മൂന്ന് തവണ തന്‍റെ വോട്ടർ ഐഡി കാർഡും ഭാര്യയുടെ ഫോൺ നമ്പറും ഉപയോഗിച്ചാണ് വാക്സിൻ‌ എടുത്തതെന്ന് ഇയാൾ വെളിപ്പെടുത്തി. 

സംഭവത്തിൽ മധേപുര ജില്ലാ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പിഎച്ച്‌സികളിലെയും ക്യാമ്പുകളിലെയും ഉദ്യോഗസ്ഥരിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുക‍യും ചെയ്തു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed