ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാർ റദ്ദാക്കി ഭാരത് ബയോടെക്


ന്യൂഡൽഹി: അഴിമതിയാരോപണത്തെത്തുടർന്ന് ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാർ റദ്ദാക്കിയതായി ഭാരത് ബയോടെക്. 20 ദശലക്ഷം ഡോസ് കോവാക്സിൻ 324 ദശലക്ഷം ഡോളറിനു നൽകാനായിരുന്നു കരാർ. പ്രെസിസ മെഡികാമെന്‍റോസ്, എൻ‌വിക്സിയ ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളുമായുള്ള കരാറാണ് റദ്ദാക്കിയിരിക്കുന്നത്.

ധാരണാപത്രം അടിയന്തര പ്രാബല്യത്തിൽ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു. കൂടിയ വിലയ്ക്കാണ് വാക്സീൻ വാങ്ങുന്നതെന്ന് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയ്ക്കെതിരെ ആരോപണമുയർന്നിരുന്നു. ഇതോടെ ബ്രസീലിയൻ ഫെഡറൽ പ്രോസിക്യൂട്ടേഴ്സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കരാർ റദ്ദാക്കിയത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed