73ന്റെ നിറവിൽ പത്താം ക്ലാസ് ജയം; നടി ലീന ആന്റണിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി


73ാമത്തെ വയസിൽ പത്താം ക്ലാസ് പരീക്ഷ പാസായ സിനിമാ-നാടക നടി ലീന ആന്റണിക്ക് അഭിനന്ദനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. മഹേഷിന്റെ പ്രതികാരത്തിൽ ജിംസന്റെ അമ്മയായി വേഷമിട്ട താരമാണ് ലീന ആന്റണി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് തൈക്കാട്ടുശേരി സ്വദേശിയായ ലീന പരീക്ഷയെഴുതിയത്. കെമിസ്ട്രിക്കും കണക്കിനും പരാജയപ്പെട്ടിരുന്നെങ്കിലും സേ പരീക്ഷ എഴുതി ജയിക്കുകയായിരുന്നു.

ഇനി പ്ലസ് വണിന് ചേരാൻ ഒരുങ്ങുകയാണ് ലീന. പത്താംക്ലാസ് കഴിഞ്ഞതോടെ സ്പോക്കൺ ഇംഗ്ലിഷും കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നുണ്ട് പഠിക്കുന്നുണ്ട് ലീന. മന്ത്രി ശിവൻകുട്ടിയടക്കമുള്ളവർ ലീനയുടെ വിജയത്തിൽ അനുമോദനം അറിയിച്ചിരുന്നു. പലവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ മുടങ്ങിയ നിരവധി പേരാണ് സാക്ഷരതാ മിഷന്റെ ഈ സൗകര്യം പ്രയോജനപ്പെടുത്തി പഠനം പൂർത്തിയാക്കിത്.

‘പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73-കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ’ എന്ന് വിദ്യാഭ്യാസ മന്ത്രി കുറിച്ചു.

മന്ത്രിയുടെ കുറിപ്പ്;

2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ 73 കാരിയും സിനിമാ നാടക നടിയുമായ ശ്രീമതി ലീന ആന്റണിയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. “പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73-കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ – നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ”

SAY പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠന സൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ.

 

 

article-image

GDGDEFGFDEG

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed