സിനിമ സംവിധായകൻ രാമൻ അശോക് കുമാർ അന്തരിച്ചു


സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ രാമൻ അശോക് കുമാർ (60) അന്തരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിൽ രാത്രി 7:50നായിരുന്നു അന്ത്യം. അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്തു പ്രശസ്തനായത്. വർണം, ആചാര്യൻ എന്നിവയാണ് അശോകന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകൾ. അശോകൻ− താഹ കൂട്ടുകെട്ടിൽ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സംവിധാനം ചെയ്തു. ശശികുമാറിനൊപ്പം നൂറോളം സിനിമകൾക്ക് സഹസംവിധായകനായി പ്രവർത്തിച്ചു.

ഏറെ കാലമായി സിംഗപ്പൂരിലായിരുന്നു താമസം. തിരുവനന്തപുരം വർക്കല സ്വദേശിയാണ്. ഭാര്യ: സീത. മകൾ: അഭിരാമി ( ഗവേഷണ വിദ്യാർഥി).

article-image

hdh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed