ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർ‍ത്തകയുടെ പരാതി; കേസെടുത്ത് പൊലീസ്


യുവ നടൻ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന മാധ്യമപ്രവർ‍ത്തകയുടെ പരാതിയിൽ കേസെടുത്ത് മരട് പൊലീസ്. അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവർ‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവർ‍ത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. തെറി അഭിഷേകവും ഭിഷണിയും നടന്നു. പറയാൻ പാടില്ലാത്ത രീതിയിലുള്ള അസഭ്യമാണ് പറഞ്ഞത് എന്ന് പരാതിക്കാരി പ്രതികരിച്ചു. ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തിൽ‍ ചോദിച്ച ചോദ്യങ്ങൾ‍ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങൾ‍ നടത്തിയതെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും മാധ്യമപ്രവർ‍ത്തക പരാതിയിൽ പറയുന്നു. 

ഈ സംഭവം ഒരു സ്ത്രീയെന്ന നിലയിൽ‍ എന്റെ വ്യക്തിത്വത്തെ അപമാനിക്കുകയും, എനിക്ക് വലിയ മാനസികബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയതിനാൽ‍ എന്നേയും എന്റെ മെമ്പേഴ്‌സിനേയും തെറി വിളിക്കുകയും എന്നെ സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അപമാനിക്കണമെന്ന ഉദ്ദേശത്തിൽ‍ അധിക്ഷേപിച്ചതിനും എന്നെ തടഞ്ഞതിനും ഞാൻ ചെയ്യുന്ന ജോലിയെ അപമാനിക്കുകയും അതുവഴി ഒരു മോശപ്പെട്ട സ്ത്രിയായി ഉപമിച്ചതിനും മാനഹാനി വരുത്തിയതിനും ജോലി തടസ്സപ്പെടുത്തിയതിനും ടിയാൻ്‍ ചെയ്ത കുറ്റത്തിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് ഈ പ്രശ്‌നത്തിന് ഒരു തീർ‍പ്പുണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു. മാധ്യമ പ്രവർത്തക പരാതിയിൽ പറയുന്നു.

article-image

dyhdryu

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed